ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും, അവയിൽ പൂശിയിരുന്ന സ്വർണം മാത്രമാണ് കൊള്ളയടിക്കപ്പെട്ടതെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലെന്നാണ് ലഭിക്കുന്ന സൂചന.
ജാർഖണ്ഡിലെ ജംഷഡ്‌പൂരിലുള്ള നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയാണ് പരിശോധന നടത്തിയത്. പരിശോധനാ ഫലം എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ആകെ എട്ട് സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പപാളികളിൽ നിന്നും കട്ടിളപ്പാളികളിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
ശബരിമല സ്വർണക്കൊള്ള കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നായാണ് ഈ റിപ്പോർട്ട് വിലയിരുത്തപ്പെടുന്നത്. കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകാൻ സാധ്യതയുള്ള റിപ്പോർട്ട് ലഭിച്ചതോടെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചു
Advertisement
Advertisement
Advertisement