സത്യപ്രതിജ്ഞയിൽ താൻ അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്ന് വി.ഡി. സതീശൻ ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്. താൻ എംഎൽഎ ആകുന്നതിന് മുൻപ് മരിച്ചുപോയതാണ് രണ്ടാളെന്നും സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് പറയാനാണ് പറഞ്ഞതെന്നും നിറഞ്ഞ മനസോടുകൂടിയാണ് പറഞ്ഞതെന്നും വി.ഡി. സതീശൻ വിശദീകരിച്ചു.
നമ്മൾ ഓർക്കണ്ടേ അവരെ, അത് നമുക്ക് സന്തോഷം അല്ലേ. അച്ഛൻറെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്- മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സതീശൻ പറഞ്ഞു. രേഖകളിലുള്ള എൻറെ ഫുൾ നെയിം ഞാൻ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പം. പാസ്പോർട്ടിൽ അങ്ങനെ അല്ലേ എന്ന് വിഡി സതീശൻ ചോദിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമായിരുന്നു. കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.
അതേസമയം വന്ദേമാതരം പൂർണമായും ആലപിക്കും എന്നുള്ളത് അറിയില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൊല്ലിയത്.
താനും സദസിൽ നിൽക്കുമ്പോഴാണ് മുഴുവൻ ആലപിക്കുന്നത് കേട്ടത്. ഇടയിൽ കേറി തടസപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ചടങ്ങിന്റെ അവസാനം ഇത് ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ദേശീയഗാനമാണ് അവസാനം ആലപ്പിക്കുക. വന്ദേമാതരം ആലപിച്ചത് അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
Advertisement
Advertisement
Advertisement