breaking news New

സംസ്ഥാനത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കോണ്‍ഗ്രസ് മന്ത്രിമാര്‍

വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, സണ്ണി ജോസഫ്, എ. പി. അനില്‍കുമാര്‍, പി. സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, ഒ. ജെ ജനീഷ്, കെ. എ. തുളസി

മുസ്ലിം ലീഗ്

പി. കെ കുഞ്ഞാലിക്കുട്ടി, പി. കെ ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ. എം ഷാജി, അബ്ദുല്‍ ഗഫൂര്‍

ഘടക കക്ഷികള്‍

സി. പി. ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍സിപി), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് – ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ് – ജോസഫ്)

ചീഫ് വിപ്പ്: അപു ജോണ്‍ ജോസഫ് (കേരള കോണ്‍ഗ്രസ് (ജോസഫ്)


തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതേത്തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും എത്തും. സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം മന്ത്രിമാര്‍ ലോക്ഭവനില്‍ ഗവര്‍ണറുടെ സത്കാരത്തില്‍ പങ്കെടുക്കും. പിന്നീട് മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

സ്റ്റേഡിയത്തില്‍ കൂറ്റന്‍ പന്തലാണ് തയാറാക്കിയിരിക്കുന്നത്. പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം നിശാഗന്ധി, എംഎല്‍എ ഹോസ്റ്റല്‍, മെഡിക്കല്‍ കോളജ് ഗ്രൗണ്ട് ഇന്ദിരാഭവന്‍, സ്റ്റാച്യു, ഗാന്ധിപാര്‍ക്ക്, മറ്റു ഗ്രൗണ്ടുകള്‍ തുടങ്ങി നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളിലും സത്യപ്രതിജ്ഞാ ചടങ്ങ് കാണിക്കും.

സത്യപ്രതിജ്ഞയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വിഐപികളുടെയും എംപി, എംഎല്‍എമാരുടെയുമടക്കം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സെക്രട്ടേറിയറ്റിലാണ്. യൂണിവേഴ്‌സിറ്റി വളപ്പിലും യൂണിവേഴ്‌സിറ്റി സംസ്‌കൃത കോളേജുകളിലുമടക്കം സത്യപ്രതിജ്ഞയ്‌ക്കെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ സ്‌കൂളുകളുടെയും ക്ഷേത്രങ്ങളുടെയും ഗ്രൗണ്ടുകളിലും പാര്‍ക്കിങുണ്ട്. പ്രവര്‍ത്തകരുമായെത്തുന്ന ബസുകള്‍ ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t