കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിസഭ ആണ് ഇതെന്ന് വി ഡി സതീശൻ പറഞ്ഞു. യോഗ്യതയുള്ള 63 പേരുണ്ട്.
എന്നാൽ കുറെയധികം പേരെ പരിഗണിക്കാനായിട്ടില്ല. പല മാനദണ്ഡങ്ങൾ വച്ച് നിശ്ചയിക്കുമ്പോൾ ഉള്ള പരിമിതികളാണ് ഇത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം കൂടി ആലോചിച്ചാണ് മന്ത്രിമാരെ തീരുമാനിച്ചത്. എഐസിസി അംഗീകാരത്തോടെയാണ് പട്ടിക തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല,
സണ്ണി ജോസഫ്,
കെ മുരളീധരൻ,
ബിന്ദു കൃഷ്ണ,
എപി അനില്‍ കുമാർ,
പി സി വിഷ്ണുനാഥ്,
എം ലിജു,
റോജി എം ജോണ്‍,
ടി സിദ്ദിഖ്,
ഒ ജെ ജനീഷ്,
കെ എ തുളസി,
പി കെ കുഞ്ഞാലിക്കുട്ടി,
എൻ ഷംസുദീൻ,
പി കെ ബഷീർ,
കെ എം ഷാജി,
അബ്ദുൾ ഗഫൂർ,
ഷിബു ബേബി ജോൺ,
സി പി ജോൺ,
അനൂപ് ജേക്കബ്,
മോൻസ് ജോസഫ് എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആവുകയും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ ആവുകയും ചെയ്യും.
ചീഫ് വിപ്പ് കേരള കോൺഗ്രസിനാണ്. കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് അത് പ്രഖ്യാപിക്കും.
വകുപ്പുകൾ നാളെ ഗവർണറുടെ അംഗീകാരത്തോടെ പ്രഖ്യാപിക്കും.
കോൺഗ്രസ് മന്ത്രിമാർ (INC):
കോൺഗ്രസിൽ നിന്ന് പത്ത് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. രണ്ടര വർഷത്തിന് ശേഷം ഒരു മന്ത്രി കൂടി പദവിയിലെത്തും.
രമേശ് ചെന്നിത്തല
കെ. മുരളീധരൻ
എ.പി. അനിൽ കുമാർ
ബിന്ദു കൃഷ്ണ
സണ്ണി ജോസഫ്
പി.സി. വിഷ്ണുനാഥ്
റോജി എം. ജോൺ
ടി. സിദ്ദിഖ്
കെ.എ. തുളസി
ഒ.ജെ. ജനീഷ് (രണ്ടര വർഷത്തിന് ശേഷം വയനാട്ടിൽ നിന്നുള്ള ഐ.സി. ബാലകൃഷ്ണൻ കൂടി മന്ത്രിസഭയിലെത്തും).
മുസ്ലിം ലീഗ് മന്ത്രിമാർ (IUML):
മുസ്ലിം ലീഗിന് ആദ്യ ഘട്ടത്തിൽ അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിട്ടുള്ളത്.
പി.കെ. കുഞ്ഞാലിക്കുട്ടി
പി.കെ. ബഷീർ
എൻ. ഷംസുദ്ദീൻ
കെ.എം. ഷാജി
വി.ഇ. അബ്ദുൾ ഗഫൂർ (മലബാർ മേഖലയ്ക്കും കോഴിക്കോട് ജില്ലയ്ക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാൻ രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ള മന്ത്രിയാകും).
മറ്റ് ഘടകകക്ഷി മന്ത്രിമാർ:
കേരള കോൺഗ്രസ് (ജോസഫ്): മോൻസ് ജോസഫ്
ആർഎസ്പി (RSP): ഷിബു ബേബി ജോൺ
സിഎംപി (CMP): സി.പി. ജോൺ
മന്ത്രിസ്ഥാനം പങ്കിടലും മറ്റ് പദവികളും:
മന്ത്രിസ്ഥാനം പങ്കിടൽ: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും, കെഡിപി (KDP) നേതാവ് മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും.
സ്പീക്കർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡെപ്യൂട്ടി സ്പീക്കർ: ഷാനിമോൾ ഉസ്മാൻ
ചീഫ് വിപ്പ്: അപു ജോസഫ് (കേരള കോൺഗ്രസ്)
വി.ഡി.സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും : 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു : പട്ടിക പുറത്ത് ...
Advertisement
Advertisement
Advertisement