breaking news New

വി. ഡി. സതീശൻ സർക്കാർ നാളെ അധികാരമേൽക്കാനിരിക്കെ സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവൻ

സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവൻ. വേദിയിൽ ഇവരെ കൂടാതെ മറ്റുള്ളവർ പാടില്ലെന്നും ഗവർണറുടെ ഓഫീസ് നിർദേശിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ക്ഷണിക്കപ്പെട്ട മറ്റു മുഖ്യമന്ത്രിമാരും അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട് എന്ന് പ്രോട്ടോകോൾ ഓഫീസർ ലോക്ഭവനെ അറിയിച്ചതിന് പിന്നാലെയാണ് വേദിയിൽ ആരെല്ലാം ആകാമെന്നുള്ള ലോക്ഭവന്റെ നിർദേശം വന്നത്.

സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാൻ രാഹുൽ ഗാന്ധി, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അടക്കം നിരവധി പ്രമുഖരെ യുഡിഎഫ് ക്ഷണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വേദിയിൽ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള ലോക്ഭവന്റെ നിർദേശം വന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t