breaking news New

സംസ്ഥാനത്തെ പൊലീസിൽ വൻ അഴിച്ച് പണിക്ക് ഒരുങ്ങി പുതിയ സർക്കാർ

സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകാനും പഴയ സർക്കിൾ സംവിധാനം കൊണ്ടുവരാനുമാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിവർഷം 3000 എഫ്ഐആ‍ർ ഉള്ള സ്റ്റേഷനിൽമാത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെടർ ആയി തുടരും. ഇത് സംബന്ധിച്ച പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കി. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

സ്റ്റേഷനുകളുടെ എസ്എച്ച്ഒ സംവിധാനം മാറ്റി സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകും. പകരം പഴയ സർക്കിൾ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. പ്രതിവർഷം 3000 എഫ്ഐആ‍ർ ഉള്ള സ്റ്റേഷനിൽമാത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെടർ ആയി തുടരും. എന്നാൽ ബി,സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മാറി സ്‌റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകാനാണ് തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t