ഇന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാര്‍ പണിമുടക്കും. ഗിഗ് ആന്റ് പ്ലാറ്റ്‌ഫോം സര്‍വീസസ് വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് മൂലം വരുമാനം നേടാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ വീതമാണ് വര്‍ധിപ്പിച്ചത്. മുഴുവന്‍ ആപ്പ് അധിഷ്ഠിത സര്‍വീസുകളും നിര്‍ത്തിവെച്ച് ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകണമെന്നും സംഘടന ആഹ്വാനം ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെ ആപ്പ് അധിഷ്ഠിത സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മുഴുവന്‍ ഡെലവറി ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകണമെന്ന് ഗിഗ് ആന്റ് പ്ലാറ്റ്‌ഫോം സര്‍വീസസ് വര്‍ക്കേഴ്‌സ് യൂണിയന്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാകുന്ന വര്‍ധനയാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധനയ്ക്ക് കാരണം. സംഘര്‍ഷത്തിന് മുന്‍പ് ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറായിരുന്നു. ഇപ്പോള്‍ 105 ഡോളറില്‍ എത്തി. ഇതോടെ വില വര്‍ധിപ്പിക്കാതെ കഴിയില്ലെന്ന നിലപാട് രാജ്യത്തെ എണ്ണക്കമ്പനികള്‍ സ്വീകരിക്കുകയായിരുന്നു.
ഇന്ധനവില വര്‍ധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ച് രാജ്യ വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാര്‍
Advertisement
Advertisement
Advertisement