എസ്എസ്എല്‍സി ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിനും ഫോട്ടോ കോപ്പിക്കും ഇന്നു മുതല്‍ ഈ മാസം 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള സേ പരീക്ഷ ജൂണ്‍ ആദ്യ ആഴ്‌ച്ച നടത്തുന്നതും ജൂണ്‍ അവസാനവാരം ഫലം പ്രഖ്യാപിക്കുന്നതുമാണ്. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി മൂന്നു വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. 2026 മാര്‍ച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുന്നതാണ്.
അധിക സീറ്റുകള്‍ ആവശ്യം വന്നാല്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രവേശന നടപടികള്‍ കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തതു പോലെ ഇത്തവണയും നടത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും പറഞ്ഞു.
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കും
Advertisement
Advertisement
Advertisement