breaking news New

കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അംഗങ്ങളിൽ കഴക്കൂട്ടം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി. മുരളീധരൻ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായേക്കുമെന്ന് സൂചന

ബിജെപി ദേശീയ നേതൃത്വമാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്താനായി പാർട്ടി കോർ കമ്മിറ്റി യോഗം തുടരുന്നതിനിടയിലാണ് ഈ വാർത്ത പുറത്തുവരുന്നത്.

നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ നിയമസഭാ കക്ഷി നേതാവാകുന്നതിനേക്കാൾ, പരിചയസമ്പന്നനായ വി. മുരളീധരൻ ആ പദവിയിലേക്ക് വരുന്നതാണ് ഉചിതമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലാണ് ബിജെപിക്ക് വിജയിക്കാനായത്. നേമത്ത് നിന്ന് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് നിന്ന് വി. മുരളീധരനും, ചാത്തന്നൂരിൽ നിന്ന് ബി.ബി. ഗോപകുമാറുമാണ് വിജയം വരിച്ചത്. പാർട്ടി കോർ കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷം കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഇന്ന് രാത്രിയോ അല്ലെങ്കിൽ ശനിയാഴ്ചയോ വാർത്താക്കുറിപ്പിലൂടെയോ വാർത്താസമ്മേളനത്തിലൂടെയോ അന്തിമ തീരുമാനം പുറത്തുവിടും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t