breaking news New

യു ഡി എഫ് മുമ്പ് ചെയ്തത് പോലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് എൽ ഡി എഫ് ബഹിഷ്‌കരിക്കില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ

ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തുവെന്നും, എന്നാൽ ആ ചർച്ചയിൽ മാത്രം കാര്യങ്ങൾ പൂർണ്ണമാകില്ലെന്നും എം ഗോവിന്ദൻ പറഞ്ഞു. വലിയ തോൽവിയാണ് ഉണ്ടായതെന്നും അതിന് നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാജയത്തിന്റെ കാരണം പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും വിശദമായി പരിശോധിക്കുമെന്നും ഭാവിയിൽ കൂടുതൽ ശക്തമായി തിരിച്ചുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം ഗോവിന്ദൻ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t