ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന വിപണിയിൽ ഒറ്റയടിക്ക് വലിയ വർദ്ധനവ് ഉണ്ടായതോടെ ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കൾ. ഇന്നത്തെ വർദ്ധനവോടെ സ്വർണ്ണവില വീണ്ടും 1.10 ലക്ഷം രൂപ എന്ന പരിധി പിന്നിട്ടു.
ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് മാത്രം 1560 രൂപയാണ് വർദ്ധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,10,960 രൂപയായി ഉയർന്നു. മെയ് ഒന്നിന് രേഖപ്പെടുത്തിയ 1,11,720 രൂപ എന്ന റെക്കോർഡ് നിരക്കിന് ശേഷമുള്ള ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന നിരക്കാണ് ഇന്നത്തേത്.
ഗ്രാമിന് 13,870 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ രാഷ്‌ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ പിരിമുറുക്കവുമാണ് വില വർദ്ധനവിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ ചാഞ്ചാട്ടം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. പണിക്കൂലി, 3 ശതമാനം ജിഎസ്ടി (GST), ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് ശരാശരി 1.25 ലക്ഷം രൂപയോളം ഉപഭോക്താക്കൾ നൽകേണ്ടി വരും.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ് രേഖപ്പെടുത്തി
Advertisement
Advertisement
Advertisement