കടലിടുക്ക് വീണ്ടും തുറക്കാനുള്ള അമേരിക്കയുടെ ‘പ്രൊജക്ട് ഫ്രീഡം’ ദൗത്യത്തിനിടെ ആറ് ഇറാൻ ബോട്ടുകൾ യുഎസ് സൈന്യം വെടിവെച്ചിട്ടു. ഇതിന് പിന്നാലെ അമേരിക്കൻ സഖ്യകക്ഷിയായ യുഎഇക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷമാണിത്.
ഇറാൻ വിക്ഷേപിച്ച നാല് ക്രൂയിസ് മിസൈലുകളിൽ മൂന്നെണ്ണം പ്രതിരോധ സംവിധാനം വഴി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഫുജൈറയിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കടലിടുക്കിൽ രണ്ട് ചരക്കുകപ്പലുകൾക്ക് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.
യുഎസ് കപ്പലുകളെ ആക്രമിച്ചാൽ ഇറാന്റെ ഭൂപടം തന്നെ ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മുൻപത്തേക്കാൾ അത്യാധുനികമായ ആയുധശേഖരം ഇപ്പോൾ അമേരിക്കയ്ക്കുണ്ട്. ലോകത്തെവിടെയും ഞങ്ങൾക്ക് സൈനിക താവളങ്ങളുണ്ട്. ആവശ്യം വന്നാൽ അവയെല്ലാം ഞങ്ങൾ ഉപയോഗിക്കും, അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ യുഎസ് സേന നീക്കം ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. യുഎസ് സംരക്ഷണയിൽ രണ്ട് വാണിജ്യ കപ്പലുകൾ തിങ്കളാഴ്ച കടലിടുക്ക് മുറിച്ചുകടന്നു. ഇതിനിടെ ആക്രമിക്കാൻ എത്തിയ ആറ് ഇറാൻ ബോട്ടുകളെ യുഎസ് ഹെലികോപ്റ്ററുകൾ തകർക്കുകയായിരുന്നു.
ആഗോള ഊർജ്ജ വിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്
Advertisement
Advertisement
Advertisement