കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത് കേവലം പാർലമെന്ററി സീറ്റുകളിലല്ല, മറിച്ച് ജനകീയ സമരങ്ങളിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ പിൻവലിക്കാൻ ഇടയാക്കിയത് കർഷകരുടെ ഐതിഹാസിക പ്രക്ഷോഭമാണെന്നും അത് ഇടതുപക്ഷത്തിന്റെ സമരവീര്യത്തിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര വിരുദ്ധ നിലപാടുള്ള ഭരണകക്ഷികൾക്ക് തിരിച്ചടിയുണ്ടായപ്പോൾ, അസമിലും പുതുച്ചേരിയിലും ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചത് ആശങ്കാജനകമാണ്. കേരളത്തിൽ പത്ത് വർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ ക്ഷേമ-വികസന നേട്ടങ്ങളേക്കാൾ, വലതുപക്ഷം നടത്തിയ നുണപ്രചാരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ സ്വാധീനിച്ചതെന്ന് ജയരാജൻ വിലയിരുത്തി. യുഡിഎഫിന്റെ വിജയം കേരളത്തെ വലതുപക്ഷവൽക്കരണത്തിലേക്ക് നയിക്കുമെന്നും ഇതിനെതിരെ തീക്ഷ്ണമായ സമരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേരളത്തിൽ മൂന്ന് സീറ്റുകൾ നേടിയത് അപകടകരമായ സൂചനയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പതിറ്റാണ്ടുകളായി ആർഎസ്എസ് നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെ പ്രതിരോധിച്ചത് സിപിഎം മാത്രമാണ്. ഇതിന്റെ പേരിൽ 215 പാർട്ടി പ്രവർത്തകർക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. ആർഎസ്എസിന്റെ കായിക ആക്രമണങ്ങൾ കുറഞ്ഞെങ്കിലും ആശയപരമായ അധിനിവേശം തുടരുകയാണ്. കേരളത്തിന്റെ മതേതര മനസ്സിനെ സംരക്ഷിക്കാൻ ഇടതുപക്ഷം ആശയപരമായ പോരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നാളുകളിൽ ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രക്ഷോഭങ്ങൾക്കായിരിക്കും പാർട്ടി മുൻഗണന നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി.
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്നും, വലതുപക്ഷവൽക്കരണത്തിനെതിരെ പാർട്ടി ശക്തമായ പോരാട്ടം തുടരുമെന്നും പി. ജയരാജൻ
Advertisement
Advertisement
Advertisement