സംസ്ഥാനത്തുടനീളം ഇത്തരമൊരു തരംഗം പാർട്ടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു. കണ്ണൂരിലെ ചെങ്കോട്ടകളിൽ പോലും വിള്ളലുണ്ടായത് ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷം നടത്തിയ തിരുത്തലുകൾ മതിയായില്ലെന്ന വിമർശനം പാർട്ടി ഗൗരവത്തോടെ കാണും. സംഘടനയിലും സർക്കാരിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. പരാജയത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള വോട്ട് ഏകീകരണം ഉണ്ടായോ എന്ന് ഇപ്പോൾ പറയാനാകില്ല. ഓരോ മണ്ഡലത്തിലും പ്രദേശത്തും സംഭവിച്ച കാര്യങ്ങൾ വിശദമായി വിശകലനം ചെയ്യും.
അഞ്ച് പതിറ്റാണ്ടായി പാർട്ടി കൈവശം വെച്ചിരുന്ന തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലെ പരാജയം അവിശ്വസനീയമാണെന്നും ഇതിന്റെ കാരണങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തിയോടെ തിരിച്ചുവന്ന ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും ജനപിന്തുണ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദൻ ഉറപ്പുനൽകി.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 35 സീറ്റുകളിലേക്ക് ഒതുങ്ങിയ സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ഇങ്ങനെ ...
Advertisement
Advertisement
Advertisement