പാർട്ടിയുടെ ശക്തികേന്ദ്രമായ കൊളത്തൂർ സീറ്റിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്.
ഇതോടെ തമിഴക രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി തമിഴക വെട്രി കഴകം മാറിയിരിക്കുകയാണ്. ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി കൂടിയാണ് വി.എസ് ബാബു. 2011 മുതൽ സ്റ്റാലിൻ കയ്യടക്കിവച്ച സീറ്റാണ് കൊളത്തൂർ.
എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ആർ. ശാന്തനകൃഷ്ണൻ മൂന്നാം സ്ഥാനത്തായി. 2021ൽ എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിൻ കൊളത്തൂരില് നിന്നു ജയിച്ചു കയറിയത്.
തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി
Advertisement
Advertisement
Advertisement