ഇലക്ഷൻ കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം 126 അംഗ നിയമസഭയിൽ ബിജെപി മാത്രം 79 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു.
സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് നിലവിൽ ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 25 സീറ്റുകളിൽ മാത്രമേ ലീഡ് ഉയർത്താൻ സാധിച്ചിട്ടുള്ളൂ.
ബോഡോലാൻഡ് മേഖലയിൽ ശക്തമായ സ്വാധീനമുള്ള ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (BPF) 10 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നത് എൻഡിഎ സഖ്യത്തിന് കൂടുതൽ കരുത്തുപകരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ജനപ്രീതിയും വികസന പ്രവർത്തനങ്ങളും വീണ്ടും ഒരു ഭരണത്തുടർച്ചയ്ക്ക് കളമൊരുക്കിയതായാണ് വിലയിരുത്തപ്പെടുന്നത്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും ബിജെപിയുടെ ലീഡ് നില വർധിക്കുന്നത് കോൺഗ്രസ് ക്യാമ്പുകളെ നിരാശയിലാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാക്കളുടെ തകർച്ചയും ഭരണകക്ഷി മന്ത്രിമാരുടെ വൻ വിജയവും അസമിലെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്. വരും മണിക്കൂറുകളിൽ അന്തിമ ഫലം പുറത്തുവരുമ്പോൾ ബിജെപി സഖ്യം ചരിത്ര വിജയം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഇത്തരമൊരു വിജയം നേടാനായത് ഭരണപക്ഷത്തിന്റെ തന്ത്രപരമായ നീക്കങ്ങളുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കാവി തരംഗത്തിൽ ആടി ഉലയുകയാണ് പ്രതിപക്ഷ കോട്ടകൾ
Advertisement
Advertisement
Advertisement