breaking news New

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ ഐ എയ്‌ക്ക് കത്ത്

ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എൻഐഎ ഡയറക്ടർക്ക് പരാതി നൽകിയത്. ഈ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്നും ഇന്റലക്ച്വൽ സെൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തിന് ശേഷം തുടങ്ങിയ ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യമുണ്ട്.

ചുരുങ്ങിയ കാലയളവിനുള്ളിൽ വൻതോതിലുള്ള മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണ്. ഇതിൽ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണം. ഈ റെസ്റ്റോറന്റുകൾക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t