breaking news New

ശ്രദ്ധിക്കുക : വ്യാജ ഏജൻസികളുടെ പേരിൽ വ്യാപാരികളെയും ഹോട്ടൽ/ റെസ്റ്റോറൻ്റ് ഉടമകളെയും ചെറുകിട സംരംഭകരെയും ലക്ഷ്യം വെച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസ്

“സ്റ്റാഫിനെ നൽകാം” എന്ന വ്യാജ വാഗ്ദാനവുമായാണ് തട്ടിപ്പുകാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ, പ്രത്യേകിച്ച് വാട്‌സ്ആപ്പ് മുഖേന, വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പുകാർ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ പേരിൽ വാട്‌സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപാരികളുമായി ബന്ധപ്പെടുന്നു. രജിസ്റ്റർ ചെയ്‌ത പരാതികളിൽ “SKAN Crew or SKAN നെക്സ‌സ് എന്നീ സ്ഥാപനങ്ങളുടെ പേരാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ ജോലിക്കായി എത്തിക്കാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുകയും, വിശ്വാസം നേടുന്നതിനായി വ്യാജ കരാറുകൾ, മാർഗ്ഗനിർദേശങ്ങൾ, മറ്റ് രേഖകൾ എന്നിവ പങ്കുവെക്കുകയും ചെയ്യുന്നു. തുടർന്ന് “അഡ്വാൻസ് ഫീസ്”, “യാത്ര ചെലവ്” തുടങ്ങിയ വ്യാജ കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുകയും, പണം ലഭിച്ചതിന് ശേഷം വിവിധ കാരണങ്ങൾ പറഞ്ഞു കാലതാമസം ഉണ്ടാക്കുകയും ഒടുവിൽ വാഗ്ദാനം നൽകിയ സേവനങ്ങൾ നൽകാതെ കടന്നു കളയുകയും ചെയ്യുന്നു.

ഏതെങ്കിലും സ്ഥാപനവുമായി ഇടപെടുന്നതിന് മുമ്പ് അവരുടെ ഔദ്യോഗിക രജിസ്ട്രേഷൻ, ഓഫീസ് വിലാസം, വെബ്സൈറ്റ് എന്നിവ സ്ഥിരീകരിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വിശ്വാസ്യത ഉറപ്പാക്കിയതിന് ശേഷം മാത്രം പണമിടപാടുകൾ നടത്തണമെന്നും സംശയകരമായ ലിങ്കുകൾ, രേഖകൾ എന്നിവ തുറക്കാതിരിക്കാനും മുന്നറിയിപ്പ് നൽകുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌പ്ലൈൻ നമ്പറിലോ cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t