സുതരാര്യമായ രീതിയിലാണ് എല്ലാം കൈകാര്യം ചെയ്തിട്ടുള്ളതെന്നും കണക്ക് കൃത്യമായി പ്രോസസ് ചെയ്യാൻ എടുത്ത സമയം മാത്രമാണ് എടുത്തതെന്നുമാണ് രത്തൻ യു ഖേൽഖറുടെ വാദം. എന്നാൽ കണക്കുകൾ വൈകിയതിൽ വലിയ പ്രതിഷേധമാണ് സമൂഹത്തിൻ്റെ വിവധയിടങ്ങളിൽ നിന്നുണ്ടായിട്ടുള്ളത്.
സർവീസ് വോട്ടുകളുടെ എണ്ണം ലഭിച്ചിട്ടില്ലെന്നും അത് വോട്ടെണ്ണൽ ദിവസം മാത്രമെ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പോളിങ് സ്റ്റേഷനിൽ എത്താൻ സാധിക്കാത്ത ഹോം വോട്ടിൽ പരമാവധി ആളുകൾക്ക് വോട്ട് ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
96 ശതമാനം സീനിയർ സിറ്റിസൺ വിഭാഗത്തിൽ പെട്ടവരും 97 ശതമാനം ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി. 368198 പോസ്റ്റൽ ബാലറ്റുകളാണ് വന്നിട്ടുള്ളത്. കേരളത്തിൽ ആകെ 75.19 ശതമാനം പുരുഷന്മാരും 81.19 ശതമാനം സ്ത്രീകളും 56.04 ശതമാനം ട്രാൻസ്ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി.
പോളിങ് ഇതുവരെയുള്ള കണക്കുകൾ പ്രകാരം 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽഖർ
Advertisement
Advertisement
Advertisement