breaking news New

കനത്ത വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുകാലമായി കനത്ത വേനൽചൂട് തുടരുകയാണ്. അൾട്രാവയലറ്റ് മുന്നറിയിപ്പും നിലവിലുണ്ട്. സംസ്ഥാനത്ത് പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. ജില്ലാ അടിസ്ഥാനത്തിൽ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഉയർന്ന താപനില. ഈ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് താപനില.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t