നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി മോദി തിരുവല്ലയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിച്ചു തുടങ്ങിയത് ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ്. അയ്യപ്പനെ പ്രണമിച്ചു പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിലാണ് അഭിസംബോധന ചെയ്ത് തുടങ്ങിയത്. കേരളത്തിലെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങുമെന്നും അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്നും മോദി പറഞ്ഞു.
ബിജെപി തിരുവല്ലയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. അനൂപ് ആന്റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്റെ ബൂത്ത് പരിപാടിയില്‍ സംസാരിച്ചതിലൂടെ എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് മനസിലായെന്നും മോദി പറഞ്ഞു.
കുമ്മനം രാജശേഖരന്‍, അനൂപ് ആന്റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെന്‍ഷനില്‍ 11 എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്.തിരുവല്ലയിലെ എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്റെ രൂപം നല്‍കിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മൂന്നാം ഘട്ട പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ എന്‍എന്‍എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തി.
പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമുള്‍പ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തുന്നത്.
ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : പത്തനംതിട്ട തിരുവല്ലയിൽ പ്രസംഗം തുടങ്ങിയത് ശബരിമല അയ്യപ്പനെ പ്രണമിച്ച് ...
Advertisement
Advertisement
Advertisement