breaking news New

തങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമെന്ന യു ഡി എഫിന്റെ 2021ലെ പ്രഖ്യാപനം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എൽ ഡി എഫ്
തുടർഭരണത്തിൽ വന്നതുകൊണ്ട് മാത്രമാണ് 5 ലക്ഷം വീടുകൾ പൂർത്തിയാക്കാനായത്. ലൈഫിൻ്റ രണ്ടാംഘട്ടം എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നാലര ലക്ഷം പട്ടയമാണ് ഈ സർക്കാരിന്റെ കാലത്ത് നൽകിയത്. എൽഡിഎഫ് ആയത് കൊണ്ടല്ലേ ഈ പട്ടയം നൽകാൻ കഴിഞ്ഞത്, നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമാണ് പറയാറ്. അതുകൊണ്ട് ജനങ്ങൾക്ക് എൽഡിഎഫിനെ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യ 6 യൂണിവേഴ്സിറ്റികളിൽ രണ്ട് എണ്ണം കേരളത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ എൽഡിഎഫ് ഭരണത്തിൽ സമാധാനപൂർണ്ണമായ നാടായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഗീയ ശക്തിയെയും നാട്ടിൽ തലയുയർത്താൻ സമ്മതിക്കില്ല. എൽഡിഎഫ് എപ്പോഴും ജനപക്ഷത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t