ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് കോട്ടയം ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തും. തിരുവല്ല പബ്ലിക്ക് സ്‌റ്റേഡിയത്തില്‍ അര ലക്ഷം പേരുടെ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂര്‍, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.
തുടര്‍ന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ അരലക്ഷത്തോളം പ്രവര്‍ത്തകരെത്തുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. നഗരമധ്യത്തിലെ കിള്ളിപ്പാലം ജങ്ഷന്‍ മുതല്‍ കരമന വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ. ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍, സ്ഥാനാര്‍ത്ഥികളായ ആര്‍. ശ്രീലേഖ, വി. മുരളിധരന്‍, കരമന ജയന്‍ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും. തിരുവനന്തപുരം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാത്രി 7 മണിയോടെ പ്രധാനമന്ത്രി ദല്‍ഹിക്ക് മടങ്ങും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും : പത്തനംതിട്ട തിരുവല്ലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തില്‍ റോഡ് ഷോയിലും പങ്കെടുക്കും
Advertisement
Advertisement
Advertisement