breaking news New

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവവും മനുഷ്യരും സുരക്ഷിതരല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

യൂദാസ് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തു. കുറച്ച് സ്വര്‍ണത്തിന് വേണ്ടി എല്‍ഡിഎഫ് അയ്യപ്പനെ ഒറ്റി. എല്‍ഡിഎഫ് സ്വര്‍ണം മോഷ്ടിച്ചു. സ്വര്‍ണം കട്ടവര്‍ക്കൊപ്പം ഉന്നത കോണ്‍ഗ്രസ് നേതാവ് നില്‍ക്കുന്ന ചിത്രം പുറത്തുവന്നെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും തീവ്ര സംഘടനകള്‍ക്കൊപ്പമാണെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരില്‍ നിന്ന് കേരളത്തെ ആര് രക്ഷിക്കുമെന്ന് ചോദിച്ച രാജ്‌നാഥ് സിങ് അതിന് കെല്‍പ്പുള്ളത് ബിജെപിക്ക് മാത്രമാണെന്ന് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. എറണാകുളം പറവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വത്സല പ്രസന്നകുമാരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പരാമര്‍ശം.

ഇരുമുന്നണികളുടെയും കൊടികള്‍ വ്യത്യസ്തമാണെങ്കിലും ചിന്തകള്‍ ഒന്നാണെന്നും അഴിമതിയുടെ കാര്യത്തില്‍ ഇവര്‍ സുഹൃത്തുക്കളാണെന്നും അദ്ദേഹം പരിഹസിച്ചു. സാധാരണക്കാരുടെ സമ്പാദ്യം കൊള്ളയടിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'പൊന്മാന്‍' എന്ന സിനിമയിലെപ്പോലെ സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തിയാണ് കേരളത്തിലെ ചില ഉന്നതര്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് യഥാര്‍ത്ഥ 'പൊന്മാന്മാരെന്നും' അദ്ദേഹം വിമര്‍ശിച്ചു.

മുനമ്പം ഭൂമി വിഷയത്തില്‍ ഇരുമുന്നണികളും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുടിയിറക്ക് ഭീഷണി നേരിടുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറായില്ല. തിരഞ്ഞെടുപ്പുകളില്‍ അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് ഇത്തരം സംഘടനകളുടെ പിന്തുണ തേടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രീണന രാഷ്ട്രീയത്തിനും അഴിമതിക്കുമെതിരെയുള്ള പോരാട്ടമായി ഈ തിരഞ്ഞെടുപ്പിനെ കാണണമെന്നും രാജ്നാഥ് സിങ് വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു. എല്‍ഡിഎഫിനും യുഡിഎഫിനും പ്രീണന രാഷ്ട്രീയം മാത്രമാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എഫ് എന്ന വാക്ക് ഫ്രണ്ട്‌സ് എന്ന പദത്തെയാണ് സൂചിപ്പിക്കുന്നത്. അഴിമതിക്കാര്യത്തില്‍ അവര്‍ ഒരുപോലെ സുഹൃത്തുക്കളാണെന്നും രാജ്‌നാഥ് സിങ് പരിഹസിച്ചു.

മുന്‍ കോണ്‍ഗ്രസ് നേതാവും പറവൂര്‍ നഗരസഭാ മുന്‍ അധ്യക്ഷയുമായിരുന്ന വത്സല പ്രസന്നകുമാരിയാണ് പറവൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. യുഡിഎഫിനായി വി.ഡി. സതീശനും എല്‍ഡിഎഫിനായി സിപിഐയുടെ ഇ.ടി. ടൈസണ്‍ മാസ്റ്ററുമാണ് ഇവിടെ ജനവിധി തേടുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t