N95 മാസ്‌ക് വാങ്ങിയതില്‍ എട്ട് കോടിയുടേയും പിപിഇ കിറ്റ് വാങ്ങിയതില്‍ അഞ്ച് കോടി രൂപയുടേയും നഷ്ടമുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.
കൂടുതല്‍ വിലയ്‌ക്ക് വാങ്ങിയത് നഷ്ടമുണ്ടാകാന്‍ കാരണമായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. 74 പേജുകളുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്. വാങ്ങിയ വിലയേക്കാള്‍ കുറച്ചാണ് ഈ സാധനങ്ങളെല്ലാം വില്‍ക്കേണ്ടി വന്നത്. സ്റ്റോക്ക് പരിഗണിക്കാതെ മരുന്നുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയ മറ്റൊരു പ്രധാനകാര്യം. ഉപകരണങ്ങള്‍ കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ മുഴുവന്‍ തുകയും കമ്പനികള്‍ക്ക് നല്‍കി.
മാസ്‌ക്, പിപിഇ കിറ്റുകള്‍ മുതലായവ വാങ്ങിയതില്‍ നഷ്ടമുണ്ടായെന്ന് മുമ്പ് തന്നെ ആരോപണമുണ്ടായിരുന്നു. ഇത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്. കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് കാലത്തിന് ശേഷവും ഇത്തരം ഇടപാടുകള്‍ നടന്നതായും പരാമര്‍ശമുണ്ട്.
മുമ്പ് സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ കൊവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ ലാഭം നോക്കാന്‍ ആകില്ലെന്നും മനുഷ്യരുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്നുമായിരുന്നു മുന്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെ വിശദീകരിച്ചിരുന്നത്.
കൊവിഡ് കാലത്ത് മാസ്‌ക്, പിപിഇ കിറ്റുകള്‍, മരുന്ന് എന്നിവ വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോർട്ട് !!!
Advertisement
Advertisement
Advertisement