breaking news New

രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് തുടക്കമാകും : കേരളത്തിൽ ആദ്യഘട്ട നടപടികൾ ആരംഭിക്കുക ജൂണിൽ

രണ്ട് ഘട്ടനങ്ങളിലായി നടക്കുന്ന സെൻസസ് 2027 പ്രക്രിയയുടെ ആദ്യ ഘട്ടമാണ് ഇന്ന് ആരംഭിക്കുക. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് എന്ന പ്രത്യേകതയോടെയാണ് നടപടികള്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിലെ ഭവൻ സെൻസസിൽ വീടുകളുടെ തരം,ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീട്ടിലുള്ള ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.

സംസ്ഥാനത്തെ ആദ്യഘട്ട നടപടികൾ ജൂൺ മാസത്തോടെ മാത്രം ആണ് ആരംഭിക്കുക. .സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലായ് ഒന്ന് മുതല്‍ ജൂലായ് 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവര ശേഖരണം നടത്തും.

അടുത്ത വർഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിലാണ് വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉൾപ്പെടെയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് സെൻസസ് നടപടികൾ രാജ്യത്ത് പുനരാരംഭിക്കുന്നത്. 2011-നു ശേഷം കോവിഡിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോയ 2021 ലെ സെൻസസ് ആണ് ഈ കൊല്ലം ആരംഭിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t