breaking news New

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്സിആര്‍എ) ബില്ലിനെക്കുറിച്ച് കോണ്‍ഗ്രസും , സിപിഎമ്മും കേരളത്തില്‍ തെറ്റിദ്ധാരണയും നുണപ്രചാരണവും നടത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ബില്ലിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രചാരണം പൂര്‍ണമായും തെറ്റും കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

ഈ നുണപ്രചാരണമാണ് ക്രൈതസ്തവ സമൂഹത്തിനിടയില്‍ അനാവശ്യമായ ആശങ്കകള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തില്‍ ബിജെപിക്ക് ലഭിക്കുന്ന പിന്തുണ കണ്ട് ഭയന്നാണ് സിപിഎമ്മും കോണ്‍ഗ്രസും തെറ്റായ പ്രചാരണം നടത്തുന്നത്. നിയമഭേദഗതി ഒരു മതവിഭാഗത്തിനും എതിരല്ല, ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശത്ത് നിന്നുള്ള നിയമവിരുദ്ധമായ പണത്തിന്റെ ഒഴുക്ക് തടയുക മാത്രമാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധ നടപടികള്‍ തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുകള്‍ ഉപയോഗിച്ചുവെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. രാജ്യസുരക്ഷയ്‌ക്കും ദേശീയ താത്പര്യത്തിനും വേണ്ടിയാണ് നിര്‍ദ്ദിഷ്ട ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്.

ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് നിയമമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. രാജ്യത്തെ മുഴുവന്‍ എന്‍ജിഒകള്‍ക്കും നിയമം ബാധകമാണ്. ന്യൂനപക്ഷങ്ങള്‍ ഭാരതത്തില്‍ സുരക്ഷിതരാണ്. അവര്‍ക്ക് നിയമത്തിന്റെ എല്ലാവിധ സുരക്ഷയും ഇവിടെ ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് മോദി സര്‍ക്കാര്‍, ആരോടും വിവേചനമില്ല. സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് മോദി സര്‍ക്കാര്‍ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t