മൊബൈൽ നമ്പർ മാറാതെ തന്നെ കമ്പനികളെ മാറ്റാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനത്തിന് സമാനമായ മാറ്റമാണ് ബാങ്കിംഗ് മേഖലയിലും സമീപഭാവിയിൽ വരുന്നത്. ഉപഭോക്താക്കളുടെ സൗകര്യവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വർധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്.
നിലവിൽ മികച്ച സേവനങ്ങൾ നൽകുന്ന മറ്റൊരു ബാങ്കിലേക്ക് മാറാൻ ആഗ്രഹിച്ചാലും, പഴയ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ശമ്പളം, ഇഎംഐ, ഇൻഷുറൻസ് പ്രീമിയങ്ങൾ, വാട്ടർ-ഇലക്ട്രിസിറ്റി ബില്ലുകൾ തുടങ്ങിയവ വീണ്ടും ക്രമീകരിക്കേണ്ടി വരുമെന്ന ഭയത്താൽ പലരും ബാങ്ക് മാറ്റാറില്ല.
ഈ പ്രതിസന്ധി പരിഹരിക്കാനാണ് പേയ്മെനന്റ് സ്വിച്ചിംഗ് സർവീസ് ( പാസ്) എന്ന പുതിയ സംവിധാനം ആർബിഐ നിർദേശിച്ചിരിക്കുന്നത്. ഇതുവഴി നിലവിലുള്ള എല്ലാ പേയ്മെന്റ് നിർദേശങ്ങളും പുതിയ ബാങ്കിലേക്ക് തടസമില്ലാതെ കൈമാറാൻ സാധിക്കും.
വിദേശ പണമിടപാടുകൾ കൂടുതൽ വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനുമുള്ള പദ്ധതികളും വിഷൻ 2028-ന്റെ ഭാഗമാണ്. അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതിക തടസങ്ങൾ നീക്കി ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനാണ് നീക്കം.
ജി20 രാജ്യങ്ങളുടെ സാമ്പത്തിക മുൻഗണനകളുമായി യോജിച്ചുപോകുന്ന രീതിയിലാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ഇതോടെ ആഭ്യന്തര ബാങ്കിംഗ് സേവനങ്ങളിൽ മത്സരക്ഷമത വർധിക്കുമെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ ബാങ്കുകൾ
നിർബന്ധിതരാകുമെന്നും
കരുതപ്പെടുന്നു.
ഈ സംഗതി കൊള്ളാം : തങ്ങളുടെ അക്കൗണ്ടുകൾ ഒരു ബാങ്കിൽ നിന്നു മറ്റൊരു ബാങ്കിലേക്ക് എളുപ്പത്തിൽ മാറ്റാൻ സൗകര്യമൊരുക്കുന്ന പേയ്മെന്റ്സ് വിഷൻ-2028 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി
Advertisement
Advertisement
Advertisement