സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചാണ് പ്രളയം പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് കുമ്മനം വ്യക്തമാക്കിയത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രധാന അണക്കെട്ടുകളില്‍ സംഭരണ ശേഷിയില്‍ അധികം ജലം ഉണ്ടായിട്ടും യഥാസമയം തുറന്ന് വിടാതിരുന്നതാണ് മഹാപ്രളയത്തിന് കാരണം.
പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കക്കി, പമ്പ എന്നിവയുടെ ജലസംഭരണികളില്‍ പരമാവധി സംഭരണ ശേഷിയുടെ 90 ശതമാനം ജലനിരപ്പാണ് 2018 ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയതെന്ന് ‘ഡാം രജിസ്റ്ററുകള്‍ വ്യക്തമാക്കുന്നു. ഡാമില്‍ 80 ശതമാനം ജലനിരപ്പ് പിന്നിട്ടില്‍ അധിക ജലം തുറന്നുവിടണം. കക്കിയുടെ സപ്പോര്‍ട്ടിങ് ഡാമായ ആനത്തോട്ടിലാണ് സ്പില്‍വേ ഉള്ളത്. ജലം തുറന്നുവിടണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടും അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി അതിന് തയാറായില്ല. ഓഗസ്റ്റ് 6ന് ജലനിരപ്പ് 96 ശതമാനമായി ഉയര്‍ന്നു. 10ന് 100 ശതമാനമായി മാറി. അപ്പോള്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കി ജലം കുറഞ്ഞ തോതിലെങ്കിലും തറന്നുവിടാന്‍ തയാറായത്.
എന്നാല്‍ 11, 12 തീയതികളില്‍ മാനം തെളിഞ്ഞതോടെ ഷട്ടറുകള്‍ താഴ്‌ത്തി. 12ന് രാവിലെ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കി. സംസ്ഥാന സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിച്ചു. 13ന് പേമാരി പെയ്യാന്‍ തുടങ്ങി. ഡാമുകള്‍ അതിവേഗം നിറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ 14ന് വൈകിട്ട് ആറ് മണിയോടെ കക്കിയും പമ്പയും ഒരുപോലെ തുറന്നു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പോലും അണക്കെട്ടുകള്‍ തുറന്നത് അറിഞ്ഞില്ല. രാത്രി 8ന് പമ്പയിലെ പന്തലുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. രാത്രി 11ന് ശേഷമാണ് ഡാമുകള്‍ തുറന്ന വിവരം ജില്ലാ കലക്ടറായിരുന്ന പി.ബി. നൂഹ് അറിഞ്ഞത്. രാത്രി ഒരു മണിയോടെ റാന്നി നഗരം മുങ്ങി. 15 ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആറന്മുളയില്‍ ജലനിരപ്പുയര്‍ന്നു. ഒരാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഹാപ്രളയം താണ്ഡവമാടി. അന്ന് ആറന്മുള പുഞ്ചയില്‍ പ്രളയജലം കയറി നിറഞ്ഞില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് കുമ്മനം ചോദിച്ചു. പാടം നികത്തി വിമാനത്താവളം പണിഞ്ഞിരുന്നെങ്കില്‍ ഇന്ന് കുട്ടനാട് കാണില്ലായിരുന്നു.
ഇടുക്കി വൈദ്യുത പദ്ധതിയുടെ ജലസംഭരണിയിലും ഇതാണ് സംഭവിച്ചത്. മുന്നറിയിപ്പ് നല്‍കി എന്നത് മാത്രമാണ് അവിടെ ജനങ്ങള്‍ക്കുണ്ടായ ആശ്വാസം. സേവാഭാരതിയും തീരദേശത്തെ സന്മനസുള്ള അരയ വിഭാഗവുമായിരുന്നു അവിടെ രക്ഷകര്‍. കേന്ദ്രം ഹെലികോപ്ടര്‍ അടക്കം നേവി സംഘത്തെയും റാപിഡ് റസ്‌ക്യു ഫോഴ്‌സിനെയും അയച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. കോണ്‍ഗ്രസുകാര്‍ വീട്ടിലിരുന്ന് പ്രളയം കാണുകയായിരുന്നു എന്നും കുമ്മനം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വന്‍പിഴവാണ് മഹാപ്രളയത്തിന് കാരണമെന്ന വാര്‍ത്ത നിഷേധിച്ച പിണറായി സര്‍ക്കാര്‍ കേന്ദ്രസഹായം ജനങ്ങളില്‍ നിന്ന് മറച്ചുവയ്‌ക്കുകയും ചെയ്തു. കൃത്യമായി കാലാവസ്ഥാ വകുപ്പ് അപകടം മുന്‍കൂട്ടി അറിയിച്ചിട്ടും കരുതല്‍ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. ഭാവി പ്രളയങ്ങള്‍ നേരിടാന്‍ അന്ന് നിര്‍ദേശിച്ച പദ്ധതികളില്‍ ഒന്നുപോലും ഇതേവരെ നടപ്പാക്കിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
2018ലെ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി സര്‍ക്കാരാണെന്നും അന്ന് നേവിയും, തീരദേശ മത്സ്യത്തൊഴിലാളികളും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരു പറഞ്ഞാണ് 2021ലെ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിച്ചതെന്നും കുമ്മനം രാജശേഖരന്‍
Advertisement
Advertisement
Advertisement