breaking news New

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഭാര്യ മറിയാമ്മ ഉമ്മൻ

സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചത് കുടുംബത്തോടോ ഉമ്മൻചാണ്ടിയോടോ ആലോചിക്കാതെയായിരുന്നുവെന്ന് ആണ് അവർ വ്യക്തമാക്കിയത്.

ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നാൽ അതിന് പിന്നിലുള്ളവർ ആരാണെന്ന് വ്യക്തമാക്കാനില്ലെന്നും മറിയാമ്മ വ്യക്തമാക്കി. ഈ നീക്കങ്ങൾ ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കാനായിരുന്നുവെന്നും, എന്നാൽ അത് വിജയിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ചാണ്ടി ഉമ്മൻ മന്ത്രിയാകണമെന്ന ആഗ്രഹം തനിക്ക് ഇല്ലെന്നും, നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും മറിയാമ്മ ഉമ്മൻ പ്രത്യാശ പ്രകടിപ്പിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t