ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആണ് രൂപയുടെ ഡോളറിനെതിരെയുള്ള വിനിമയനിരക്ക് 95 കടന്നത്. ഒരു ഘട്ടത്തിൽ 95.20 രൂപയിലേക്ക് തകർന്ന ശേഷം വൈകുന്നേരത്തോടെ 94.58 രൂപയിലേക്ക് തിരിച്ചുവരവ് നടത്തി.നാളുകളായി രൂപ നേരിടുന്ന കനത്ത സമ്മർദ്ദത്തിന്റെ നേർസാക്ഷ്യമാണ് രൂപ നേരിടുന്ന വെല്ലുവിളി. നിലവിലെ പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് വിദേശവിനിമയ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും തകർച്ച തുടർന്നത് പണപ്പെരുപ്പ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ കലുഷിതമാകുന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.ഇതിനൊപ്പം വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യയിലെ നിക്ഷേപങ്ങൾ പിൻവലിച്ച് പിൻവാങ്ങുന്നതും രൂപയുടെ മൂല്യത്തെ ബാധിക്കുന്നുണ്ട്. നിലവിലെ പ്രവണത തുടർന്നാൽ രൂപയുടെ ഇടിവ് കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ആഗോളവും ആഭ്യന്തരവുമായ സമ്മർദ്ദങ്ങൾ ചേർന്ന് രൂപയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ രൂപ !!
Advertisement
Advertisement
Advertisement