പത്ത് വര്‍ഷമായി തുടര്‍ന്നുവന്ന എല്‍ഡിഎഫ് ഭരണം അവസാനിക്കുകയാണ് എന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമെന്നും തോട്ടക്കാട് എന്‍ ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോട്ടക്കാട് തന്റെ രാഷ്ട്രീയ പ്രവചനം നടത്തിയിരിക്കുന്നത്. 84 മുതല്‍ 95 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിച്ചു കയറുമെന്നാണ് തോട്ടക്കാടിന്റെ പ്രവചനം. എല്‍ഡിഎഫിന് ലഭിക്കുക 42 മുതല്‍ 54 സീറ്റുകള്‍ വരെയാകും. അതേസമയം നേമത്തും പാലക്കാട്ടും ബിജെപി വിജയിച്ചു കയറും. 2 മുതല്‍ 8 സീറ്റുകള്‍ വരെ ലഭിക്കുമെന്നുമാണ് പ്രവചനം. എന്നാല്‍, അതിശക്തമായ ത്രികോണ പോരാട്ടം നടത്തുന്ന 12 മണ്ഡലങ്ങളില്‍ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നതെന്നാണ് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ വ്യക്തമാക്കുന്നത്.
യുഡിഎഫ് മുന്നണിയില്‍ നിന്നും കോണ്‍ഗ്രസ്സ് പരമാവധി 49 മുതല്‍ 58 വരെ സീറ്റുകള്‍ നേടും. മുസ്ലീം ലീഗിന് 24 സീറ്റുകള്‍ വരെയും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അഞ്ച് സീറ്റുകള്‍ വരെയും ലഭിക്കാമെന്നാണ് പ്രവചനം. ആര്‍.എസ്പി രണ്ട് സീറ്റുകളില്‍ വിജയിക്കുമെന്നും എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നു.
മാര്‍ച്ച് 1 മുതല്‍ 20 വരെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള 3500 പേരോട് ഫോണില്‍ സംസാരിച്ചാണ് ഈ പ്രവചനം തയ്യാറാക്കിയിരിക്കുന്നത്. പ്രവചനാതീതമായ 12 മണ്ഡലങ്ങളിലെ ഫലം പ്രവചിച്ചിട്ടില്ല. തൻറെ പ്രവചനം അനുസരിച്ച് കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരും എന്നാണ് അദ്ദേഹം പറയുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന ഒരു ഗണിതാധ്യാപകനും രാഷ്ട്രീയ പ്രവചകനുമാണ് കോട്ടയം തോട്ടക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍. കാലങ്ങളായി തെരഞ്ഞെടുപ്പു രംഗത്തെ അവലോകം ചെയ്യുകയും പ്രവചനം നടത്തുകയും ചെയ്യാറുണ്ട് അദ്ദേഹം.
കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഈ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം : കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രവചനം നടത്തിയിരിക്കയാണ് തോട്ടക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍
Advertisement
Advertisement
Advertisement