മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ മുഖ്യമന്ത്രി ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
“അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ അദ്ദേഹം ഗതികേട് കൊണ്ട് ഇത്തരം മറുപടികൾ നൽകുന്നു,” വേണുഗോപാൽ പറഞ്ഞു.
കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അഴിമതി കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ഒത്തുകളിയെന്നും അദ്ദേഹം ആരോപിച്ചു.ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കോൺഗ്രസിനെ വലിച്ചിഴയ്ക്കാനുള്ള ശ്രമം പാളിപ്പോയി. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ ദിവസം മുതൽ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ മാറ്റി ‘നന്മയുള്ള സർക്കാർ’ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടികൾ യുക്തിരഹിതമാണെന്ന് കെ.സി. വേണുഗോപാൽ
Advertisement
Advertisement
Advertisement