ഇന്നലെ പവന് 1,06,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വില വീണ്ടും കൂടി. 1840 രൂപയാണ് വർദ്ധിച്ചത്, ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,08,600 രൂപയായി ഉയർന്നു. വിപണിവില 1,08,600 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. ഗ്രാമിന് 13,575 രൂപയാണ് നൽകേണ്ടത്.
സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. നിലവിൽ ഗ്രാമിന് 244.90 രൂപയും കിലോയ്‌ക്ക് 2,44,900 രൂപയുമാണ് നൽകേണ്ടത്. സ്വർണവില തിരിച്ചുകയറിയതോടെ സാധാരണക്കാരുടെ ആശങ്കയും കൂടി. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
ഏകദേശം 27,000ല്‍ ഏറെ കുറഞ്ഞതായാണ് കണക്ക്. മാർച്ച് 23ന് 99,480 രൂപയായിരുന്നു വില. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില ഒരുലക്ഷത്തിനും താഴെയെത്തിയത്. വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും സ്വർണവില കൂടുകയായിരുന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെയും ബാധിക്കുന്നുണ്ട്. കൂടാതെ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളിലെ പലിശനിരക്കും, പണപ്പെരുപ്പവുമെല്ലാം സ്വർണവിലയ്‌ക്ക് കരുത്തേകി. ഡോളർ ദുർബലമായാതാണ് നിലവിലെ കുതിപ്പിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു !!
Advertisement
Advertisement
Advertisement