ഈ മാസം 30 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് നിലവില്‍ താരതമ്യേന ആശ്വാസകരമായ കാലാവസ്ഥയുള്ളത്. മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുകയാണ്.
കടുത്ത ചൂടിനിടെ കേരളത്തിന് ആശ്വാസമായി വേനല്‍ മഴ എത്തുന്നു ...
Advertisement
Advertisement
Advertisement