വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നും അതിന് പ്രധാനമന്ത്രി മുന്‍കൈ എടുക്കുമെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു.
ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീല്‍ എന്ന് പറയുന്നത്. കേരളം വിട്ടാല്‍ ഒരു മുന്നണിയായി മത്സരിക്കുന്നവരാണ് ജനങ്ങളെ കബളിപ്പിക്കുന്നത്.
ഞങ്ങള്‍ക്ക് ഡീല്‍ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണ്.
എറണാകുളം നഷ്ടപ്പെട്ടാല്‍ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാല്‍ തോറ്റു പോകും എന്നാണ് പറയുന്നതെങ്കില്‍ ഒറ്റയ്‌ക്ക് നിന്ന് 15 ശതമാനം വോട്ട് വിഹിതം ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം കൂടിയാല്‍ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സാബു എം ജേക്കബ് പറഞ്ഞു.
റിപ്പോട്ടര്‍ ടി വിക്കെതിരെയും സാബു എം ജേക്കബ് പ്രതികരിച്ചു. ഇ ഡിയെ ഭയന്നാണ് എന്‍ ഡി എ യുടെ ഭാഗമായത് എന്ന് പറഞ്ഞവര്‍ രണ്ടാം തിയതി പൂട്ടും. നാടിനെതിരെ വ്യാജവാര്‍ത്ത നല്‍കുന്നവരാണ് റിപ്പോട്ടര്‍ ടി വി. 250 കോടി രൂപയുടെ കേസ് പെരുമ്പാവൂര്‍ കോടതിയില്‍ നടക്കുന്നുണ്ട്. എത്ര കുടുംബങ്ങളെയാണ് ആ ചാനല്‍ തകര്‍ത്തതെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി.
വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്
Advertisement
Advertisement
Advertisement