30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായത് ആം ആദ്മി എംപി രാഘവ് ഛദ്ദ ഇടപെട്ടതോടെയാണ്.
എന്നാല്‍, രാഘവ് ഛദ്ദ വിഷയം അവതരിപ്പിക്കുന്നതിന് മുമ്പ് കൊടിക്കുന്നില്‍ സുരേഷും പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു. കൊടുക്കുന്നില്‍ സുരേഷ് തന്റെ ഇടപെടല്‍ ഫലം കണ്ടെത്തി എന്നാണ് ഫേസ്ബുക്കില്‍ വക്തമാക്കിയത്.
28 ദിവസത്തെ പ്ലാനുകള്‍ കാരണം ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ 13 പ്രാവശ്യം റീചാര്‍ജ് ചെയ്യേണ്ടി വന്നിരുന്നു. 30 ദിവസത്തെ പ്ലാനുകള്‍ വരുന്നതോടെ വര്‍ഷത്തില്‍ 13 ന് പകരം 12 പ്രാവിശ്യം റീചാര്‍ജ് ചെയ്താല്‍ മതിയാകും. 28 ദിവസത്തെ ബില്ലിങ് സംവിധാനം വഴി നടന്നുകൊണ്ടിരുന്ന ഉപഭോക്തൃ ചൂഷണത്തിന് ഇതോടെ അവസാനമാകും. 2025 ഡിസംബര്‍ മാസം വിന്റര്‍ സെഷനിലും 2026 മാര്‍ച്ച് മാസം ബഡ്ജറ്റ് സെഷനിലും എംപി ലോക് സഭയില്‍ നടത്തിയ ഇടപെടലിന്റെ തെളിവുകള്‍ പങ്കുവെച്ചായിരുന്നു പോസ്റ്റ്. സാധാരണ ജനങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ ഇടപെടല്‍ തുടരുമെന്നും, ഈ അന്യായ സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുന്നതുവരെ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
നിലവില്‍ മിക്ക ടെലികോം കമ്പനികളും 28 ദിവസത്തെ സൈക്കിള്‍ പിന്തുടരുന്നതിനാല്‍ ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ 13 തവണ റീചാര്‍ജ് ചെയ്യേണ്ടി വന്നിരുന്നു. ഇത് സാധാരണ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമാണ് വരുത്തിവെച്ചിരുന്നത്. ഒരേ സേവനങ്ങള്‍ക്ക് കുറഞ്ഞ കാലാവധി നിശ്ചയിച്ച് കൂടുതല്‍ തുക ഈടാക്കുന്ന രീതി ഉപഭോക്തൃ അവകാശ ലംഘനമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി. 30 ദിവസത്തെ പ്ലാനുകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത് സാധാരണക്കാര്‍ക്ക് വലിയ ഗുണകരമാകും.
അതേസമയം എഎപിയുടെ രാഘവ് ഛദ്ദ എംപിയാണ് ലോക് സഭയില്‍ ഇതിനായി ഇടപെടലുകള്‍ നടത്തിയതെന്നാണ് പോസ്റ്റിലെ കമന്റുകളിലെ അവകാശവാദം. വിഷയത്തില്‍ രാഘവ് ഛദ്ദ ലോക് സഭയില്‍ നടത്തുന്ന പ്രസംഗത്തിന്റെ വിഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
രാജ്യത്തെ കോടിക്കണക്കിന് മൊബൈല്‍ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാര്‍ജ് സംവിധാനത്തില്‍ മാറ്റം വരുന്നു
Advertisement
Advertisement
Advertisement