പാര്‍ലമെന്റില്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടികളും പ്രകാരമാണ് ഈ വെളിപ്പെടുത്തലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കാളിത്തമുണ്ടെന്നും കേന്ദ്ര നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീധരന്‍ അടുത്തകാലത്ത് അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് സര്‍വേ നടപടികള്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ലോക്‌സഭയില്‍ മാര്‍ച്ച് 19, 2026-ന് ഉന്നയിച്ച 4518-ാം നമ്പര്‍ ചോദ്യത്തിന് മറുപടിയായി, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോ (DMRC) ഇ. ശ്രീധരനോ കേരളത്തിലെ ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ തയ്യാറാക്കുന്നതിന് നിലവില്‍ യാതൊരു കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി അല്ലെങ്കില്‍ സാങ്കേതിക ചുമതലയും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ, ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ RRTS പദ്ധതികള്‍ക്കായി കേരളം അടുത്തകാലത്ത് യാതൊരു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും (DPR) കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. നഗര ഗതാഗത പദ്ധതികള്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര സഹായം ലഭ്യമാവുമെന്നും കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ഹൈസ്പീഡ് റെയില്‍ പദ്ധതികളുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ നടത്തിയ അവകാശവാദങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി
Advertisement
Advertisement
Advertisement