breaking news New

സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നതിനിടെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെയും കരുതിയിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് !!!

കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലുമാണ് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. സൂചിക 9 രേഖപ്പെടുത്തിയ ഈ പ്രദേശങ്ങളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് (സൂചിക 8-9): കോന്നി, മൂന്നാര്‍ എന്നിവയ്ക്ക് പുറമെ ചെങ്ങന്നൂര്‍, ചങ്ങനാശേരി, തൃത്താല എന്നിവിടങ്ങളിലും അതീവ ജാഗ്രത വേണം.

യെല്ലോ അലര്‍ട്ട് (സൂചിക 6-7): കൊട്ടാരക്കര, ഒല്ലൂര്‍, പൊന്നാനി (സൂചിക 7), കളമശേരി, ബേപ്പൂര്‍, മാനന്തവാടി.

സാധാരണയായി അള്‍ട്രാവയലറ്റ് സൂചിക 11-ന് മുകളിലെത്തിയാല്‍ റെഡ് അലര്‍ട്ടും, 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും, 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടുമാണ് നല്‍കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t