ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിയ്‌ക്ക് കൈമാറി. റിപ്പോർട്ട് പരിഗണിച്ച കോടതി കേസ് അവസാനിപ്പിച്ചു. ഇതുവരെ മൊഴിയെടുത്തവര്‍ നല്‍കിയ വിവരമനുസരിച്ച് കൊടിമര നിര്‍മാണത്തിന്റെ മറവില്‍ സ്വര്‍ണക്കൊള്ള നടന്നതായി കണ്ടെത്തിയിട്ടില്ലെന്ന് വിജിലൻസ് അറിയിച്ചു.
412 ഗ്രാം സ്വർണമാണ് കൊടിമര നിർമ്മാണത്തിനായി സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴിയെടുത്തു. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നൽകിയത്. എ.എസ് പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിലും സിപിഎം നേതാവ് കെ.രാഘവനും അംഗങ്ങളുമായ ബോർഡിന്റെ കാലത്തായിരുന്നു കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. കൊടിമരത്തിനു സംഭാവനയായി ലഭിച്ച സ്വർണം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും സ്വർണ്ണം സംഭാവന നൽകിയവർക്ക് കൃത്യമായ രസീത് പോലും നൽകിയിട്ടില്ലെന്നും ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടില്‍ കേസെടുക്കാൻ തെളിവുകളില്ലെന്ന് ദേവസ്വം വിജിലൻസ് !!
Advertisement
Advertisement
Advertisement