പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ നോഡൽ വകുപ്പായും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറെ സ്റ്റേറ്റ് നോഡൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്.
വാണിജ്യ എൽപിജി ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ
നിലവിലെ സാഹചര്യത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിത രീതിയിലായിരിക്കും. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് നിർദ്ദിഷ്ട മേഖലകൾക്ക് മുൻഗണന നൽകി വിതരണം നടത്തും.
മുൻഗണന മേഖലകൾ: ആശുപത്രികൾ, അംഗണവാടികൾ അടക്കമുള്ള സ്‌കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ, സ്‌കൂൾ-കോളേജ് ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചൺ / സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനങ്ങൾ / അനാഥാലയങ്ങൾ എന്നിവയുടെ യഥാർത്ഥ ആവശ്യകതയുടെ 100 ശതമാനം ലഭ്യമാക്കും.
അർദ്ധ-മുൻഗണനാ മേഖലകൾ: ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, കാന്റീനുകൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, സർക്കാർ/തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ, മൈഗ്രന്ററ് തൊഴിലാളികൾക്കുള്ള 5 കിലോ എൽ.പി.ജി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ഇളവ് നൽകി അവരുടെ യഥാർത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും.
എല്ലാ വാണിജ്യ/ഇൻഡസ്ട്രിയൽ എൽപിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ലഭ്യമാണെങ്കിൽ ടി സ്ഥാപനങ്ങളിൽ നിന്ന് പൈപ്‌ലൈൻ നാചുറൽ ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കേണ്ടതാണ്. പി.എൻ.ജി സൗകര്യം ലഭ്യമാകുന്നിടത്ത് അതിലേക്ക് മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ഭാവിയിൽ എൽ.പി.ജി ലഭ്യതയിൽ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അനാവശ്യമായി എൽപിജി സിലിണ്ടറുകൾ സംഭരിക്കരുത്. പരിഭ്രാന്തി മൂലമുള്ള ബുക്കിംഗ് ഒഴിവാക്കുക. വ്യാജവിപണി/ദുരുപയോഗം, കരിഞ്ചന്ത, അധിക വില ഈടാക്കൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
തിരുവനന്തപുരം (dsotvm20@gmail.com, 9188527315),
കൊല്ലം (kollamdso@gmail.com, 9188527316),
പത്തനംതിട്ട (dsoptal@gmail.com, 9188527317),
ആലപ്പുഴ (dsoalappuzha@gmail.com, 9188527318),
കോട്ടയം (dsoktm1@gmail.com, 9188527319),
ഇടുക്കി (dsoidukki@gmail.com, 9188527320),
എറണാകുളം (dsoernakulam@gmail.com, 9188527321),
തൃശ്ശൂർ (dsotsr@gmail.com, 9188527322),
പാലക്കാട് (dsopkd@gmail.com, 9188527323),
മലപ്പുറം (dsompm@gmail.com, 9188527324),
കോഴിക്കോട് (dsokozhikode@gmail.com, 9188527325),
വയനാട് (dsowayanad1@gmail.com, 9188527326),
കണ്ണൂർ (kannur.dso@gmail.com, 9188527327),
കാസറഗോഡ് (dsoksd@gmail.com, 9188527328).
പശ്ചിമേഷ്യയിൽ നിലവിലുള്ള യുദ്ധസാഹചര്യത്തിൻറെ പശ്ചാത്തലത്തിൽ കേരള സർക്കാർ സംസ്ഥാനത്ത് എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് : ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ ഇവയാണ് ...
Advertisement
Advertisement
Advertisement