ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമായി രൂപീകരിച്ചിട്ടുള്ള മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി സെല്ലിലാണ് പരസ്യങ്ങൾക്ക് അനുമതിക്കായി അപേക്ഷ സമർപ്പിക്കേണ്ടത്.
ടെലിവിഷൻ വാർത്താ ചാനലുകൾ, പ്രാദേശിക ചാനലുകൾ, ഓൺലൈൻ മാധ്യമങ്ങൾ, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, റേഡിയോ തുടങ്ങിയ മാധ്യമങ്ങൾ എംസിഎംസി സെല്ലിൽ നിരീക്ഷിച്ചുവരികയാണ്. സമിതിയുടെ അംഗീകാരമില്ലാത്ത പരസ്യങ്ങൾ, പെയ്ഡ് ന്യൂസ് തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ എം.സി.എം.സി നിരീക്ഷണ സെല്ലിൽനിന്ന് എം.സി.എം.സി കമ്മിറ്റിക്കും ചെലവ് നിരീക്ഷണ വിഭാഗത്തിനും റിപ്പോർട്ട് ചെയ്യും. പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തുകയും മറ്റു നിയമലംഘനങ്ങളുണ്ടെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ടി.വി ചാനലുകൾ, ഓൺലൈൻ ന്യൂസ് പോർട്ടലുകൾ,
ലോക്കൽ കേബിൾ, ചാനലുകൾ, റേഡിയോ- എഫ്.എം,
ഇ- പേപ്പർ,
ഇന്റർനെറ്റ്, സോഷ്യൽ മീഡിയ,
സിനിമാ തിയേറ്ററുകൾ,
പൊതുസ്ഥലങ്ങളിലെ ഓഡിയോ- വിഷ്വൽ ഡിസ്പ്ലേ,
ബൾക് എസ്.എം.എസ്,
ബൾക് വോയ്സ് മെസേജ്
എന്നിവയിലെ പരസ്യങ്ങൾക്കെല്ലാം പ്രീ സർട്ടിഫിക്കേഷൻ വാങ്ങണം.
നിർദിഷ്ട ഫോമിൽ (Annexure-A) തയാറാക്കിയ അപേക്ഷയോടൊപ്പം പെൻഡ്രൈവിൽ/സിഡി/ഡിവിഡിയിൽ അംഗീകാരം കിട്ടേണ്ട ഉള്ളടക്കത്തിന്റെ ഡിജിറ്റൽ പതിപ്പിന്റെ രണ്ട് പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റിന്റെ രണ്ട് പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യം തയ്യാറാക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ചെലവ് ഉൾപ്പെടെ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ പരസ്യം പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതിന് മൂന്നു ദിവസം മുൻപും മറ്റുള്ളവർ ഏഴു ദിവസം മുൻപും അപേക്ഷ സമർപ്പിക്കണം. വോട്ടെടുപ്പു ദിവസവും തലേന്നും പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പരസ്യങ്ങൾ നിശ്ചിത തീയതിയുടെ രണ്ടു ദിവസം മുൻപ് അംഗീകാരത്തിന് സമർപ്പിക്കണം.
പരസ്യം നൽകുന്നത് സ്ഥാനാർഥികളോ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോ ആണെങ്കിൽ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞത് മൂന്നുദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം. പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ടെലികാസ്റ്റിന് ഏഴുദിവസം മുൻപ് സമർപ്പിക്കണം. അപേക്ഷയിൽ പരസ്യം നിർമിക്കാനുള്ള ചെലവ്, അത് പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സംപ്രേഷണം ചെയ്യാനോ ഉദ്ദേശിക്കുന്ന സമയം, അതിന് വേണ്ടിവരുന്ന ചെലവ്, ഏതെങ്കിലും സ്ഥാനാർഥിക്കു വേണ്ടിയുള്ളതാണോ പാർട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. സ്ഥാനാർഥിയോ പാർട്ടി പ്രതിനിധിയോ അല്ലാത്ത വ്യക്തിയാണ് പരസ്യം നൽകുന്നതെങ്കിൽ ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള ആ വ്യക്തിയുടെ സത്യവാങ്മൂലം സമർപ്പിക്കണം.
മാതൃകാ പെരുമാറ്റച്ചട്ടലംഘനം പരസ്യത്തിൽ കണ്ടെത്തിയാൽ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിക്കണം. എം.സി.എം.സിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനതല കമ്മിറ്റിക്ക് അപ്പീൽ നൽകാം. മാധ്യമങ്ങൾ സൗജന്യമായാണ് പരസ്യം നൽകുന്നതെങ്കിൽ പോലും നേരത്തേ നിശ്ചയിക്കപ്പെട്ട നിരക്ക് സ്ഥാനാർഥികളുടെ ചെലവിൽ ഉൾപ്പെടുത്തും. എം.സി.എം.സിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം അവ സ്ഥാനാർഥിയുടെ ചെലവിൽ വക കൊള്ളിക്കും.
മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ ഫോൺ നമ്പർ
മെംബർ സെക്രട്ടറി - 8943151491
അസിസ്റ്റന്റ് എഡിറ്റർ - 9846856982
അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ - 9496924773
ഇമെയിൽ - mcmcidk2026@gmail.com
നിയമസഭാ തെരഞ്ഞെടുപ്പ് : മാധ്യമങ്ങളിൽ നൽകുന്ന സ്ഥാനാർത്ഥികളുടെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിട്ടറിംഗ് കമ്മറ്റിയുടെ അനുമതി നിർബന്ധം ...
Advertisement
Advertisement
Advertisement