യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പിജെ കുര്യൻ പറഞ്ഞു.
തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ് ചെന്നിത്തല വേദിയിൽ ഇരിക്കെയാണ് പി ജെ കുര്യന്റെ പ്രസ്താവന.എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്.
എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞിരുന്നത്. അതിനിടെയാണ് പി ജെ കുര്യന്റെ പരസ്യ പ്രസ്താവന വന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശനും പറഞ്ഞിരുന്നു.
ഇലക്ഷൻ കഴിഞ്ഞില്ല , പക്ഷേ മുഖ്യമന്ത്രിയെ തീരുമാനിച്ചു : യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ
Advertisement
Advertisement
Advertisement