കഴിഞ്ഞ പതിമൂന്ന് വർഷമായി കോമയിൽ കഴിയുകയായിരുന്ന ഹരീഷ് റാണയ്ക്ക് സുപ്രീംകോടതി ആണ് ദയാവധത്തിന് അനുമതി നൽകിയത്. 2013-ൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ പഠിക്കവെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നാണ് റാണ വെന്റിലേറ്ററിലായത്. ജീവൻ നിലനിൽക്കുന്നതിനായി ഓക്സിജനും ഭക്ഷണവും ക്രിതൃമ സഹായത്തോടെയാണ് നൽകി വന്നിരുന്നത്.
റാണയുടെ അവസാന നിമിഷം അമ്മയ്ക്ക് മാത്രമാണ് ഒപ്പം നിൽക്കാൻ അനുവാദം ലഭിച്ചത്. ഓക്സിജൻ സഹായവും ഫീഡിങ് ട്യൂബുമാണ് ആദ്യം മാറ്റിയത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഒരു പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദയാവധത്തിനായുള്ള വിധി പുറപ്പെടുവിച്ചത്. മകനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുനരാൻ ഇനി ഒരു ചികിത്സയ്ക്കും സാധ്യമല്ലെന്നും, ഈ അവസ്ഥ കണ്ടു നിൽക്കാൻ ഇനിയും കഴിയില്ലെന്നും ആവശ്യപ്പെട്ടാണ് റാണയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പർദ്ദിവാലാ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ പടിപടിയായി റാണയുടെ ജീവൻ നിലനിർത്തുന്ന കൃത്രിമ സഹായം അവസാനിപ്പിക്കാൻ അനുവാദം നൽകിയത്.
രാജ്യത്തെ ആദ്യ ഔദ്യോഗിക ദയാവധം ദില്ലി എയിംസിൽ നടപ്പിലാക്കിയതോടെ ഹരീഷ് റാണ (32) മരണത്തിന് കീഴടങ്ങി
Advertisement
Advertisement
Advertisement