breaking news New

പത്തനംതിട്ട കോന്നിയിലെ പ്രസംഗത്തിനിടയിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ല പൊതുയോഗം .പൊതുയോ​ഗത്തിന് അതിന്റേതായ രീതിയുണ്ട്. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിൽ സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് ആളുകള്‍ കാണുന്നുണ്ടല്ലോയെന്നും തനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ചെറ്റത്തരം പരാമര്‍ശത്തില്‍, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് താൻ ഉദ്ദേശിച്ചതെന്നും പിണറായി വിജയന്‍ വിശദീകരിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t