breaking news New

ശ്രദ്ധിക്കുക: സോ​ഷ്യ​ല്‍ മീ​ഡി​യ, ഇ- ​മെ​യി​ല്‍, വാ​ട്‌​സ് ആ​പ്പ് തു​ട​ങ്ങി​യ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ക്രൈം ​കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ എ​ന്ന പേ​രി​ല്‍ ത​ട്ടി​പ്പ് : ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് !!

ത​ട്ടി​പ്പു സം​ഘം വ്യാ​ജ നോ​ട്ടീ​സു​ക​ള്‍ വ്യ​ക്തി​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​യ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ക്കു​ന്ന​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ നോ​ട്ടീ​സു​ക​ളി​ല്‍ വ്യ​ക്തി​ക​ളു​ടെ ഐ.​പി അ​ഡ്ര​സ് ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ ക​റ​ന്‍​സി​ക​ള്‍ വി​നി​മ​യം ന​ട​ത്തി​യ​താ​യും, കു​ട്ടി​ക​ളു​ടേ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ത​ട്ടി​പ്പ് സം​ഘം അ​റി​യി​ക്കും. അ​റ​സ്റ്റ് വാ​റ​ന്‍റ്, കോ​ട​തി ന​ട​പ​ടി​ക​ള്‍, പോ​ലീ​സ് കേ​സ് തു​ട​ങ്ങി​യ​വ ചൂ​ണ്ടി​ക്കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കേ​സ് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ​ണം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

കൂ​ടാ​തെ ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍, വാ​ട്‌​സ് ആ​പ്പ് അ​ല്ലെ​ങ്കി​ല്‍ ഇ- ​മെ​യി​ല്‍ വ​ഴി 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധി​ക്കു​ക​യും മ​റു​പ​ടി ന​ല്‍​കാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

സ​ര്‍​ക്കാ​രി​ന്‍റേ​യോ ലോ ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ളു​ടെ​യോ ഭാ​ഗ​ത്ത് നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന നോ​ട്ടീ​സു​ക​ളോ ഇ- ​മെ​യി​ല്‍ അ​ല്ലെ​ങ്കി​ല്‍ വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളോ വ​ഴി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്യി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​രി​ചി​ത​ര്‍ അ​യ​ക്കു​ന്ന ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക​യോ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ പ​ങ്കി​ടു​ക​യോ ചെ​യ്യ​രു​ത്.

ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ലോ പ​രാ​തി​പ്പെ​ടു​ക. ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ആ​ദ്യ​ത്തെ ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​വ​ര​മ​റി​യി​ക്കു​ന്ന​ത് പ​ണം
തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കും.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t