breaking news New

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ആണെങ്കിൽ ശ്രദ്ധിക്കുക : സർക്കാർ ഏജൻസിയായ കപ്യൂട്ടർ എമർജൻസി റെസ്പോൺസ് (CERT-​​In) ടീം നൽകുന്ന ഈ മുന്നറിയിപ്പ് ഉറപ്പായും നമ്മൾ അറിഞ്ഞിരിക്കണം

ഇതിൽ പ്രത്യേകിച്ചും ആപ്പിൾ സ്മാർട്ട്ഫോണുകൾ ഉപയോ​ഗിക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ആപ്പിൾ ഉപകരണങ്ങൾ ഹാക്കിങിന് വിധേയമാകാൻ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതായും ഏജൻസി അറിയിച്ചിട്ടുണ്ട്. 2026 മാർച്ച് 19-നാണ് സിഇആർടി-ഇൻ ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്. മാക്, ഐഫോൺ, ഐപാഡ് എന്നീ സിസ്റ്റങ്ങളിലെ അപാകതകൾ ഹാക്ക് ചെയ്യപ്പെടാനുളള സാധ്യത കൂടുതലാണ്. അതിനാൽ OS
ഉപയോ​ഗിച്ച് എല്ലാവരും ഹാൻഡ്സെറ്റുകൾ അപ്ഡേറ്റ് ചെയ്യാനും സിഇആർടി-ഇൻ നിർദ്ദേശിച്ചിട്ടുണ്ട്.

ആപ്പിൽ മാക്ഒഎസ് 13.5, 14.2, 14.3 എന്നിവയുടെ പഴയ മോഡലുകളും ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത കൂടുതലുള്ളവയാണ്. കൂടാതെ iOS,​ ​iPadOS 16.7.15, 15.8.7, 17.3, 16.7.5 എന്നിവയും അപ്ഡേറ്റ് ചെയേണ്ടതാണ്. അതായത് കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഈ ഹാൻഡ് സെറ്റുകളിൽ ഇൻസ്റ്റാൾ ചെയ്യാനും നിർദ്ദേശമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t