breaking news New

മന്ത്രിസ്ഥാനത്ത് തുടർച്ച ആഗ്രഹിക്കുന്ന ആളല്ല താനെന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്നും ജോസ് കെ മാണി മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം-ൽ യാതൊരു തർക്കവും ഇല്ലെന്നും, മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ വേദനിപ്പിച്ചുവെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

“മാണി സാർ എന്റെ എല്ലാമായിരുന്നു. വിദ്യാഭ്യാസം മുതൽ രാഷ്ട്രീയ വളർച്ചവരെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്. ആ കുടുംബത്തോടും രാഷ്ട്രീയ പാരമ്പര്യത്തോടും നീതി പുലർത്തുക എന്നതാണ് എന്റെ ലക്ഷ്യം,” എന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് എം നിലനിൽക്കുന്നതും ശക്തമായി മുന്നോട്ട് പോകുന്നതു തന്നെയാണെന്നും, ജോസ് കെ മാണിയാണ് പാർട്ടിയുടെ നേതാവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നെയും ജോസ് കെ മാണിയെയും വേർതിരിക്കാൻ കഴിയില്ല,” എന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t