breaking news New

വയനാട് ഭവന നിർമ്മാണ ഫണ്ട് : സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും ഷാഫി പറമ്പിൽ എംപിക്ക് എതിരെയും രൂക്ഷമായ വിമർശനവുമായി കോണ്‍ഗ്രസ് വിട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍ എസ് നുസൂര്‍

ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി കെ സി വേണുഗോപാല്‍ മാറിയെന്ന് നുസൂര്‍ ആരോപിച്ചു. ബിജെപി- കോണ്‍ഗ്രസ് ഡീലിനെപ്പറ്റി താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ നിരവധി കോണ്‍ഗ്രസുകാര്‍ വിളിച്ചെന്നും തിരുവനന്തപുരത്ത് ബിജെപി കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയാമെന്നും നുസൂര്‍ പറഞ്ഞു.

അരുവിക്കരയില്‍ ശിവകുമാറിന് വഴിയൊരുക്കാന്‍ ബിജെപി നേരിട്ട് ഇറങ്ങിയെന്നും നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുകയാണ് പുതിയ ഡീലെന്നും അദ്ദേഹം ആരോപിച്ചു. വാമനപുരത്ത് ഉള്‍പ്പെടെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കോണ്‍ഗ്രസിന് മറുപടി ഇല്ലെന്നും റിയാസ് മുക്കോളി വിജയിക്കുന്ന സ്ഥാനാര്‍ത്ഥി ആയിരുന്നുവെന്നും പകരം അവിടെ പേയ്മെന്റ് സീറ്റ് കൊടുത്തെന്നും നുസൂര്‍ പറയുന്നു.

ഷാഫി പറമ്പിൽ എംപിക്കെതിരെയും ആരോപണം ഉയർത്തി. ഷാഫി യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അയ സമയത്ത് ഒരുപാട് ഫണ്ട്‌ കളക്ഷൻ നടന്നു. ആ ഫണ്ടിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. സംസ്ഥാന കമ്മിറ്റി ഓഫീസിനായാണ് ഫണ്ട്‌ കളക്ഷൻ നടത്തിയത്. ആ ഓഫീസ് ഇതുവരെ ഉണ്ടായില്ല.

പിന്നീട് വന്ന കമ്മിറ്റിയും അതെ അവസ്ഥ തുടർന്നു. ഇതിനെ പറ്റി KPCC നേതൃത്വം അന്വേഷിക്കണം. വലിയ അഴിമതിയാണ് നടന്നത്. വയനാട് ഭാവന നിർമ്മാണ ഫണ്ട്‌, 2 കോടിയിൽ അധികം പണം പിരിച്ചിട്ടുണ്ടാകാം. 1 കോടി രൂപയുടെ കണക്ക് മാത്രമേ പുറത്ത് വന്നിട്ടുള്ളൂ. ഈ കണക്ക് KPCC നേതൃത്വത്തിന് മുന്നിൽ വന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ പുറത്ത് വിടണമെന്നും എൻ എസ് നുസൂർ ആവശ്യപ്പെട്ടു.

ഈ പണം ഒക്കെ പുട്ടടിച്ചവർ ഇനി നേതാക്കൾ ആയി മാറും. അത് തടയാൻ ആയാണ് ഇപ്പോൾ പറയുന്നത്. തിരുവനന്തപുരം DCC അധ്യക്ഷ കസേര ഒഴിഞ്ഞ് കിടക്കുകയാണ്. അവിടെ ആരെയെങ്കിലും പിടിച്ചു ഇരുത്തണം. ഇപ്പോഴത്തെ പ്രസിഡന്റ്‌ നെയ്യാറ്റിന്കരയിൽ വെയിലും കൊണ്ട് നടക്കുകയാണ്.

പാലക്കാട്‌ BJP ക്ക് വിജയിക്കാൻ ആയാണ് ഡീൽ. അവിടെ ഇപ്പോൾ BJP വിജയിച്ചാൽ മാത്രമേ MP ക്ക് തിരിച്ചു വരാൻ സാധിക്കു. ഞാൻ പാർട്ടി വിട്ട വിഷയം ഹൈക്കമാന്റിന്റെ ശ്രദ്ധയിൽ വന്നു. പാർട്ടിയിൽനിന്ന് കൊഴിഞ്ഞു പോകുന്നവരെ ചേർത്തുനിർത്താൻ ഒരു ടീമിനെ ഹൈക്കുമാന്റെ നിയോഗിച്ചു എന്ന് പറഞ്ഞു. കഴിഞ്ഞതവണ ചിറയിൻകീഴ് മത്സരിച്ച അനൂപ് NDA സ്ഥാനാർഥിയായി.

അരുൺ രാജ് എന്ന യൂത്ത് കോൺഗ്രസ്‌ പോരാളി ചടയമംഗലത്ത് സ്ഥാനാർത്ഥിയായി. BJP യുടെ റിക്രൂട്മെന്റ് ഏജന്റായി KC വേണുഗോപാൽ മാറി. തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിൽ ഡീൽ നടന്നു എന്ന് പറഞ്ഞപ്പോൾ കോൺഗ്രസ്‌ നേതാക്കൾ ഒരുപാട് പേർ ഫോണിൽ വിളിച്ചു സംസാരിച്ചു. എല്ലാ കാലത്തും നഗരസഭയിൽ കോൺഗ്രസ്‌ – BJP ഡീൽ ഉണ്ടാകാറുണ്ട്. പല വാർഡുകളിലും UDF വോട്ട് കുറഞ്ഞു. ആ വോട്ടുകൾ, ബിജെപിലേക്ക് ഷിഫ്റ്റ്‌ ചെയ്തു . അരുവിക്കരയിൽ ശിവകുമാറിന് വേണ്ടി വഴിയൊരുക്കാൻ BJP തന്നെ ഇറങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t