വോട്ടെടുപ്പ് ദിവസം എല്ലാ വിഭാഗം ജീവനക്കാര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ട്.
സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ കരാര്‍-താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി ശമ്പളം തടയുന്ന സാഹചര്യമുണ്ടാകരുതെന്ന് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച കലണ്ടര്‍ പ്രകാരം മാര്‍ച്ച് 23 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. മാര്‍ച്ച് 24-ന് സൂക്ഷ്മപരിശോധനയും 26 വരെ പത്രിക പിന്‍വലിക്കാനുള്ള അവസരവുമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിനായി വെറും 23 ദിവസം മാത്രമാണ് ലഭിക്കുന്നത് എന്നതിനാല്‍ മുന്നണികള്‍ വന്‍തോതിലുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. മേയ് നാലിനാണ് വോട്ടെണ്ണല്‍.
കേരളത്തിനൊപ്പം പുതുച്ചേരിയിലും അസാമിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും (ഒന്നാം ഘട്ടം) ഏപ്രില്‍ 23-നാണ് ജനവിധി തേടുന്നത്. ബംഗാളില്‍ രണ്ടാം ഘട്ടം ഏപ്രില്‍ 29-ന് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വിധി നിര്‍ണ്ണയം മേയ് നാലിന് ഒരേസമയത്ത് നടക്കും.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു
Advertisement
Advertisement
Advertisement